കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജയ്ക്ക് സി. തോമസിനും ഭാര്യ ഗീതുവിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു. 2019 ഒക്റ്റോബറിലായിരുന്നു ജെയ്ക്കും ഗീതുവും തമ്മിലുള്ള വിവാഹം. ഗര്‍ഭിണിയായിരുന്ന ഗീതുവിനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനിടെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസും എടുത്തിരുന്നു.