പാലം നവീകരണം; 5 ട്രെയിനുകൾ പൂർണമായും നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി

ഞായറാഴ്​ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി - 16341- ഗുരുവായൂരിന്​ പകരം പുലർച്ചെ 5.20ന്​ എറണാകുളം ജങ്​ഷനിൽ നിന്നാകും യാത്ര തുടങ്ങുക
Representative Image
Representative Image
Updated on

തിരുവനന്തപുരം: പുതുക്കാട്​-ഇരിഞ്ഞാലക്കുട സെക്​ഷനിൽ പാലം നവീകരണം നടക്കുന്നതിനാൽ ഇന്നും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ല. നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി.

ഞായറാഴ്‌ചയിലെ 16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ.

ഞായറാഴ്​ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി - 16341- ഗുരുവായൂരിന്​ പകരം പുലർച്ചെ 5.20ന്​ എറണാകുളം ജങ്​ഷനിൽ നിന്നാകും യാത്ര തുടങ്ങുക. എറണാകുളം-കാരയ്ക്കൽ എക്സ്​പ്രസ്​ -16188 എറണാകുളത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 1.40ന്​ പാലക്കാട്​ നിന്നാകും യാത്ര ആരംഭിക്കുക. തിരുവനന്തപുരം-മംഗളൂരു മലബാർ -16629 തിരുവനന്തപുരത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 2.40ന്​ ഷൊർണൂരിൽ നിന്നും ഗുരുവായൂർ-മധുര എക്സ്​പ്രസ്​ -16328 ഗുരുവായൂരിന്​ പകരം രാവിലെ 7.45ന്​ ആലുവയിൽ നിന്നും​ യാത്ര തുടങ്ങും.

Trending

No stories found.

Latest News

No stories found.