പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ അതിക്രൂര അക്രമം

ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്.
Brutal violence against a female councilor who left the party
ഷനൂബിയ നിയാസ്
Updated on

കോഴിക്കോട്: പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ ഇടതുപക്ഷ കൗൺസിലർമാരുടെ അതിക്രൂരമായ ആക്രമം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു.

ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങൾ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു.

തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു. സിപിഎം കൗൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ തുടങ്ങാനിരിക്കെയാണ് എൽഡിഎഫ് കൗൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തിയത്. ശേഷം സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അക്രമിച്ചുവെന്നാണ് ഷനൂബിയ പറയുന്നത്.

Trending

No stories found.

Latest News

No stories found.