പാലക്കാട് സിനിമാസ്റ്റൈൽ കവർച്ച; കത്തി കാട്ടി കവർന്നത് 52 പോത്തുകളെയും 27 മൂരികളെയും

ആന്ധ്രയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് തടഞ്ഞത്.
കത്തി കാട്ടി കവർന്നത് 52 പോത്തുകളെയും 27 മൂരികളെയും
കത്തി കാട്ടി കവർന്നത് 52 പോത്തുകളെയും 27 മൂരികളെയും
Updated on

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കടത്തിക്കൊണ്ടു പോയി. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ റോയൽ ജംഗ്ഷനു സമീപത്താണ് സംഭവം. ആന്ധ്രയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് തടഞ്ഞത്. കാറിലും ജീപ്പിലുമായി പിന്തുടർന്നെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ലോറി തട്ടിയെടുക്കുകയായിരുന്നു.

പിന്നീട് 50 പോത്തുകളെയും 27 മൂരികളെയും വേങ്ങശേരിയിൽ ഇറക്കിയതിനു ശേഷം ലോറി തിരിച്ച് ദേശീയപാതയിലെത്തിച്ച് ഇപേക്ഷിച്ചു.

വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ(31), ഷമീർ (35) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കടത്തിക്കൊണ്ടു പോയ നാൽക്കാലികളെ വേങ്ങശേരിയിൽ നിന്ന് കണ്ടെത്തി.

Trending

No stories found.

Latest News

No stories found.