തൃശൂരിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ

കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നാണ് മദ്യലഹരിയിൽ പ്രതികളെ പിടികൂടിയത്
തൃശൂരിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ
Updated on

തൃശൂർ: തൃശൂരിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടക്കോട് സ്വദേശി ഐനിക്കൽ വീട്ടിൽ അൻവർ, ഇയാൽ സ്വദേശി കല്ലൂർ പറമ്പിൽ വീട്ടിൽ രബിലേഷ് എന്നിവരാണ് പിടിയിലായത്.

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നാണ് മദ്യലഹരിയിൽ പ്രതികളെ പിടികൂടിയത്. സംഭവത്തിൽ തൃശൂർ പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ദിവ്യ ബസും, കുന്നംകുളം പാവറട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ദേവസൂര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.