ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ ഡ്രൈ ഡേ

വോട്ടെണ്ണൽ ദിനമായ നവംബർ 23 നും ഡ്രൈ ഡേ ആയിരിക്കും
by election dry day in chelakkara for three days
ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ ഡ്രൈ ഡേമദ്യപാനം ആരോഗ്യത്തിനു ഹാനികരം
Updated on

തൃശൂർ: ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നു ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബർ 11 വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകിട്ട് ആറ് മണി വരെ ചേലക്കര നിയോജക മണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. വോട്ടെണ്ണൽ ദിനമായ നവംബർ 23 നും ഡ്രൈ ഡേ ആയിരിക്കും.

പ്രസ്തുത കാലയളവിൽ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.