23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
By-election results in 23 wards will declare tomorrow
By-election results in 23 wards will declare tomorrow
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം നാളെ പ്രഖ്യാപിക്കും. 23 തദ്ദേശ സ്വയംഭരണ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ വെള്ളിയാഴ്ച (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

ഫലം കമ്മീഷന്‍റെ www.sec.kerala.gov.in സൈറ്റിലെ ട്രെൻഡിൽ അപ്പോൾ തന്നെ ലഭ്യമാകും. 10 ജില്ലകളിലായി 1 മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി, 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമായാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.