തദ്ദേശ ഉപതെരഞ്ഞെടുപ്പ്:നേട്ടം കൊയ്ത് യുഡിഎഫ്; എൽഡിഎഫിന് തിരിച്ചടി

ഇടുക്കി, കാസർകോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്
തദ്ദേശ ഉപതെരഞ്ഞെടുപ്പ്:നേട്ടം കൊയ്ത് യുഡിഎഫ്; എൽഡിഎഫിന് തിരിച്ചടി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് (UDF) വൻ നേട്ടം. എൽഡിഎഫിന്‍റെ (LDF) 5 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എൻഡിഎ(NDA) ഒരു സീറ്റും പിടിച്ചെടുത്തു. നിലവിലുണ്ടായിരുന്ന 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തിയപ്പോൾ ഒരു സീറ്റുമാത്രമാണ് പിടിച്ചെടുക്കാനായത്.

ഇടുക്കി, കാസർകോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്.

  • തിരുവനന്തപുരം

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന സീറ്റിൽ സിപിഎം സ്ഥാനാർഥി ബീന രാജീവാണ് വിജയിച്ചത്.

  • കൊല്ലം

കൊല്ലം മീനത്തുചേരി ഡിവിഷനിൽ യുഡിഎഫ് 632 വോട്ടിന്‍റെ (632 vote) ഭൂരിപക്ഷത്തിൽ വിജയിച്ചു. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 241 വോട്ടിന്‍റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിൽ 261 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും എൽഡിഎഫ് സീറ്റുകൾ നിലനിർത്തി.

  • ആലപ്പുഴ

തണ്ണീർമുക്കം പഞ്ചായത്തിൽ 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബിജെപിയും എടത്വയിൽ 71 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫും സീറ്റ് നിലനിർത്തി.

  • കോട്ടയം

കടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് 282 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു.

  • പത്തനംതിട്ട

കല്ലൂപ്പാറ 7-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ 91 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു

  • എറണാകുളം

എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിൽ സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.

  • തൃശൂര്‍

കടങ്ങോട് പഞ്ചായത്ത് 14-ാം വാര്‍ഡ് ചിറ്റിലങ്ങാട് 234 വോട്ടിന് സിപിഎം സ്ഥാനാര്‍ഥി എം കെ ശശിധരന്‍ വിജയിച്ചു

  • പാലക്കാട്

കടമ്പഴിപ്പുറം പതിനേഴാം വാര്‍ഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് 392 വോട്ട് ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. തൃത്താല പഞ്ചായത്ത് നാലാംവാര്‍ഡിൽ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആനക്കര പഞ്ചായത്ത് 17-ാം വാര്‍ഡ് 234 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു.

  • വയനാട്

ബത്തേരി നഗരസഭ പാളാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് 204 വോട്ടിന് വിജയിച്ചു.

  • മലപ്പുറം

മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി.

  • കോഴിക്കോട്

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു

  • കണ്ണൂര്‍

ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ കെ സി അജിത (സിപിഎം) 189 വോട്ടുകള്‍ക്കു ജയിച്ചു. പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്കും മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡില്‍ ഇ പി രാജന്‍ (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു

Trending

No stories found.

Latest News

No stories found.