പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 97 അധിക ബാച്ചുകൾക്ക് അനുമതി

കൂടുതൽ ബാച്ചുകളും മലപ്പുറം ജില്ലയിലാണ് അനുവദിച്ചിരിക്കുന്നത്
Minister V. Sivankutty
Minister V. Sivankutty
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. വിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശ പ്രകാരം പുതുതായി 97 അധിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. 97 ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കൂടുതൽ ബാച്ചുകളും മലപ്പുറം ജില്ലയിലാണ് അനുവദിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ 53 പുതിയ ബാച്ചുകൾ തുടങ്ങും. കാസർഗോഡ് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന താത്കാലിക ബാച്ചുകൾ. 97 അധിക ബാച്ചുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് 5820 സീറ്റുകളഉടെ വർധനവാണ് ഉണ്ടാകുന്നത്. ഇതുവരെയുള്ള മാർജിൻ സീറ്റ് വർധനവ്, അധിക താത്കാലിക ബാച്ച് എന്നിവകളിലൂടെ സർക്കാർ സ്കൂളുകളിൽ 37,685 കുട്ടികളുടെയും എയ്ഡഡ് സ്കൂളുകളിൽ 28,787 സീറ്റുകളുടെയും വർധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മികച്ച രീതിയിൽ പരീക്ഷ പാസായിട്ടും പ്ലസ്‌ വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർഥികളാണ് മലബാറിൽ പുറത്തുനിൽക്കുന്നത്. നടപടിയാവശ്യപ്പെട്ട് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധത്തിലാണ്.

Trending

No stories found.

Latest News

No stories found.