മദ്യ നയം അംഗീകരിച്ചു: ബാർ ലൈസൻസ് ഫീസിൽ വർധന

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സാധ്യതയില്ല
liquor
liquor
Updated on

തിരുവനന്തപുരം: ഈ വർഷത്തെ മദ്യനയം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചതാണ് പ്രധാന മാറ്റം. 5 ല‍ക്ഷം രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. ‌ഇത് 35 ലക്ഷമാകും.

കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് പുറത്തു വരുന്ന വിവരം. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാവും.

അതേസമയം, ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സാധ്യതയില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഡ്രൈ ഡേയുടെ തലദിവസം മദ്യവിൽപ്പന കൂടുന്നതിനാൽ സക്കാരിനു കാര്യമായ നഷ്ടമില്ല. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പായിട്ടില്ല.

ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിന്‍റെ ആവശ്യം സർക്കാർ പരിഗണനയിലാണ്. നിയമസഭാ കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനു ശേഷം ഈ വർഷം തന്നെ നടപ്പിലാക്കാണ് തീരുമാനം.

Trending

No stories found.

Latest News

No stories found.