സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാന സർക്കാരിന് സിഎജിയുടെ രൂക്ഷ വിമർശനം

പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്
കേരള നിയമസഭാ മന്ദിരം
കേരള നിയമസഭാ മന്ദിരം
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ സർക്കാരിന് സിഎജിയുടെ രൂക്ഷവിമർശനം. സാമ്പത്തിക ഉത്തരവാദിത്ത നിയമങ്ങൾ പിന്തുടർന്നില്ലെന്നു കാട്ടിയാണ് വിമർശനം. മൊത്തം കടത്തിന്‍റെ ജിഎസ്ഡിപിയുമായുള്ള അനുപാതം കൂടിയതായും പരിധിയില്ലാതെ സർക്കാർ ഭൂമി പതിച്ചു നൽകുകയും അർഹതയില്ലാത്തവർക്ക് ഭൂമി നൽകുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.

പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ബാക്ക് ടു ബാക്ക് ലോൺ കടമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്‍റെ നികുതി വരുമാനം കുറയുകയും ചെയ്തെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 2017-2018ൽ 55.96 ആയിരുന്ന നികുതി വരുമാനം 2021 മുതൽ 2022 വരെ 50.02 ശതമാനമായി കുറഞ്ഞു. റവന്യു വരുമാനത്തിന്‍റെ 19.98 ശതമാനം ഉപയോഗിച്ചത് പലിശയ്ക്കായെന്നും സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു. കിഫ്ബിയിലെ സർക്കാർ വാദം സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കി. കിഫ്ബി വായ്പ സര്‍ക്കാരിന്‍റെ ബാധ്യത അല്ലെന്ന വാദവും തള്ളി. തലസ്ഥാനത്തെ രണ്ട് ക്ലബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയതിലൂടെ 29 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

Trending

No stories found.

Latest News

No stories found.