കൈതോലപ്പായയിലെ പണം കടത്ത്: കന്‍റോൺമെന്‍റ് എസിപി അന്വേഷിക്കും

എംപിയുടെ പരാതി ഡിജിപി അനിൽകാന്ത്, എഡിജിപി എം.ആർ. അജിത്കുമാറിനു കൈമാറിയിരുന്നു
കൈതോലപ്പായയിലെ പണം കടത്ത്: കന്‍റോൺമെന്‍റ് എസിപി അന്വേഷിക്കും
Updated on

തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിനു പിന്നാലെ കോൺഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹനാൻ നൽകിയ പരാതി തിരുവനന്തപുരം കന്‍റോൺമെന്‍റ് എസിപി അന്വേഷിക്കും. എംപിയുടെ പരാതി ഡിജിപി അനിൽകാന്ത് ,എഡിജിപി എം.ആർ. അജിത്കുമാറിനു കൈമാറിയിരുന്നു. ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരനാണ് പരാതിക്കാധാരമായ ആരോപണം ഉന്നയിച്ചത്.

സിപിഎമ്മിലെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ടു ദിവസം ചെലവിട്ടു സമ്പന്നരിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും, രണ്ടുകോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തിയതിൽ താനും സാക്ഷിയാണെന്നാണ് ശക്തിധരന്‍റെ വെളിപ്പെടുത്തൽ. മാത്രമല്ല, കൈപ്പറ്റിയ തുക കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. സിപിഎമ്മിനെ കുടുക്കിലാക്കി ഒന്നിനു പുറകെ ഒന്നായി ആരോപണങ്ങൾ ഉയർന്നുവരുമ്പോഴും കൃത്യമായി അന്വേഷണം നടത്താൻ വിസമ്മതിക്കുന്ന ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷം.

Trending

No stories found.

Latest News

No stories found.