'സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം'; ലോറി ഉടമ മനാഫിനെതിരേ കേസ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ അർജുനായുള്ള രക്ഷാപ്രവർ‌ത്തനത്തിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും നാടകം കളിച്ചെന്ന് അർജുന്‍റെ കുടുംബം ആരോപിച്ചിരുന്നു
case against lorry owner manaf
ലോറി ഉടമ മനാഫിനെതിരേ കേസ്
Updated on

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരേ കേസ്. അർജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിലാണ് ചേവായൂർ പൊലീസ് മനാഫിനെതിരേ കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമമെന്ന വകുപ്പ് ചുമത്തിയാണ് കേസ്. കുടുംബത്തിന്‍റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ അർജുനായുള്ള രക്ഷാപ്രവർ‌ത്തനത്തിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും നാടകം കളിച്ചെന്ന് അർജുന്‍റെ കുടുംബം വാർത്താ സമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്ക് പരാതി നൽകിയിരിക്കുന്നത്.

അർജുന്‍റെ പേരിൽ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരേ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. രാഷ്ട്രീയ-വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നാണ് ഉയർന്ന പ്രധാന ആരോപണം.

Trending

No stories found.

Latest News

No stories found.