എൻഎസ്എസിന്‍റെ നാമജപഘോഷയാത്ര; കേസ് എഴുതിത്തള്ളാൻ നീക്കം

നിയമോപദേശത്തിനു ശേഷമായിരിക്കും പൊലീസിന്‍റെ തുടർനടപടി
എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽനിന്ന്.
എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽനിന്ന്.
Updated on

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മിത്ത് പരാമർശത്തിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപഘോഷയാത്രക്ക് എതിരെ എടുത്ത കേസുകൾ എഴുതിത്തള്ളാൻ തീരുമാനം. എൻഎസ്എസ് നടത്തിയ ജാഥയ്ക്കു പിന്നിൽ ഗൂഢലക്ഷ്യമില്ലെന്നു റിപ്പോർട്ട് നൽകാനാണ് നീക്കം. നിയമോപദേശത്തിനു ശേഷമായിരിക്കും പൊലീസിന്‍റെ തുടർനടപടി.

ഷംസീറിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിനാണ് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവാങ്ങാടി വരെയായിരുന്നു നാമജപയാത്ര. തുടർന്ന് എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത്കുമാറിനെ ഒന്നാംപ്രതിയാക്കി കണ്ടാലറിയാവുന്ന ആയിരത്തേളം പേർക്കെതിരെയാണ് കേസെടുത്തത്.

Trending

No stories found.

Latest News

No stories found.