തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്‍റ് വിഹിതം അനുവദിച്ച് കേന്ദ്രം

മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ക്കും കോ​ര്‍പ്പ​റേ​ഷ​നു​മു​ള്ള ഗ്രാ​ന്‍ഡ് ഗ്രാ​ന്‍ഡ് വി​ഹി​ത​മാ​യി 135.35 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്
തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്‍റ് വിഹിതം അനുവദിച്ച് കേന്ദ്രം
Updated on

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍ശ പ്ര​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ന​ല്‍കാ​നു​ള്ള ഗ്രാ​ന്‍റ് വി​ഹി​തം കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. ഏ​റെ നാ​ളാ​യി കേ​ന്ദ്രം പി​ടി​ച്ചു​വ​ച്ചി​രു​ന്ന ഗ്രാ​ന്‍റി​ല്‍ നി​ന്നും ഒ​രു വി​ഹി​ത​മാ​ണ് ന​ല്‍കി​യ​ത്.

മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ക്കും കോ​ര്‍പ്പ​റേ​ഷ​നു​മു​ള്ള ഗ്രാ​ന്‍ഡ് ഗ്രാ​ന്‍ഡ് വി​ഹി​ത​മാ​യി 135.35 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള പി​ടി​ച്ചു​വ​ച്ച​ഗ്രാ​ന്‍റി​ന്‍റെ ആ​ദ്യ ഒ​രു വി​ഹി​തം മൂ​ന്നാ​ഴ്ച്ച മു​മ്പ് കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു. 252 കോ​ടി​യാ​ണ് ന​ല്‍കി​യി​രു​ന്ന​ത്.

തു​ക പി​ടി​ച്ചു​വ​ച്ച ന​ട​പ​ടി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ദ്ദേ​ശ മ​ന്ത്രി എം.​ബി. ര​ജേ​ഷ് സെ​പ്തം​ബ​റി​ല്‍ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ഗി​രി​രാ​ജ് സി​ങ്, ഹ​ര്‍ദീ​പ് സി​ങ് പു​രി എ​ന്നി​വ​രെ നേ​രി​ല്‍ ക​ണ്ട് രേ​ഖാ​മൂ​ലം കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ര​ണ്ട് ഗ​ഡു​ക്ക​ളാ​യി 387.35 അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ല്‍, ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ അ​നു​വ​ദി​ക്കേ​ണ്ട 814 കോ​ടി രൂ​പ​യി​ല്‍ ഇ​തു​വ​രെ 387.35 കോ​ടി മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സു കൊ​ണ്ട് എ​ന്തു പ്ര​യോ​ജ​ന​മെ​ന്ന് ചോ​ദി​ച്ച​വ​ര്‍ക്കു​ള്ള മ​റു​പ​ടി​യാ​ണ് കേ​ന്ദ്രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു ന​ല്‍കാ​നു​ള്ള ഗ്രാ​ന്‍റ് വി​ഹി​തം. പ​ക്ഷേ, അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് അ​ര്‍ഹ​മാ​യ​തി​ന്‍റെ എ​ത്ര നി​സാ​ര​മാ​ണെ​ന്നു കൂ​ടി ഓ​ര്‍ക്ക​ണം- മ​ന്ത്രി രാ​ജേ​ഷ് പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.