'റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ല'

റബ്ബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്
Rubber
Rubber
Updated on

ന്യൂഡൽഹി: റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. പാർലമെന്‍റിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രവാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. റബ്ബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്ത റബ്ബർ ആറുമാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്‍റെ കസ്റ്റംസ് നികുതി 10 ൽ നിന്ന് 25 ശതമാനം ആക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബ്ബർ ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നത്. റബ്ബർ കർഷകർക്ക് ടാപ്പിങ്ങിനും ലാറ്റക്സ് നിർമാണത്തിനുമായി പരീശിലന പരിപാടി റബ്ബർ ബോർഡ് വഴി നടത്തുമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.