കോട്ടയം: കാതൽ സിനിമക്കെതിരേ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. സിനിമ സഭയെ അപമാനിക്കുന്നതാണ് വിമർശനം. കഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
'സഭയെ അപമാനിക്കുന്ന ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ ലഭിക്കുന്നു. സ്വവര്‍ഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയില്‍ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങൾ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളാവുന്നതെന്നും അദ്ദേഹം ചോദിച്ചു. കഥാപശ്ചാത്തലം ക്രൈസ്തവ പശ്ചാത്തലമായതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.
അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം കാതലിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. നമ്മളെ അപമാനിക്കാനായി ചെയ്തതല്ല, വേറെ ഏതെങ്കിലും മതത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നെങ്കിൽ ആ സിനിമയെടുത്തിരുന്നതെങ്കിൽ ഈ ചിത്രം ഇപ്പോൾ തീയെറ്ററിലിറങ്ങില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.