ശ്രദ്ധിക്കൂ...; റേഷന്‍ കടകളുടെ സമയത്തിൽ മാറ്റം

ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും.
ration shop in Kerala
ration shop in Kerala
Updated on

തിരുവനന്തപുരം: സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. 7 ജില്ലകളിൽ രാവിലെയും മറ്റ് 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും. രാവിലെ 8 മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക. ശിവരാത്രി ദിനമായ 8 ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക. മറ്റുജില്ലകളിൽ ബുധൻ ശനി ദിവസങ്ങളിൽ രാവിലെയും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻകടകളുടെ പ്രവർത്തനം.

മാർച്ച്‌ 7ന് റേഷന്‍ കടകൾ അടച്ചിടും

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ, സംസ്ഥാന കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓഡിനേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള കര്‍മപദ്ധതി നടപ്പാക്കുക, പെന്‍ഷന്‍ 5000 രൂപയായി ഉയർത്തുക, മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങൾ കാലാനുസൃതമായി വർധിപ്പിക്കുക, ആരോഗ്യ ഇന്‍ഷ്വന്‍സ് പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ അഡ്വ. ജോണി നെല്ലൂര്‍,കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, എന്‍. ഷിജീര്‍ , സി.ബി ഷാജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.