എൻസിഇആർടിയുടെ കടുംവെട്ട്; പാഠപുസ്തകങ്ങളിൽ നിന്നും 'ഗാന്ധി വധം, ആർഎസ്എസ് നിരോധനം' എന്നിവ കൂടി പുറത്ത്

സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം
എൻസിഇആർടിയുടെ കടുംവെട്ട്; പാഠപുസ്തകങ്ങളിൽ നിന്നും 'ഗാന്ധി വധം, ആർഎസ്എസ് നിരോധനം' എന്നിവ കൂടി പുറത്ത്
Updated on

ന്യൂഡൽഹി: ഹയർ സെക്കന്‍ററി ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധത്തെക്കുറിച്ചും ആർഎസ്എസ് നിരോധനത്തെക്കുറിച്ചും ഉള്ള ചില ഭാഗങ്ങൾ ഒഴിവാക്കി. ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു', ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ എന്നീ ഭാഗങ്ങളാണ് മാറ്റിയത്.

എന്നാൽ സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങിയവ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിൽ മുകൽ ഭരണകൂടത്തെക്കുറിച്ച് ഒഴിവാക്കിയത് നേരത്തെ തന്നെ വിവാദമായിരുന്നു.

Trending

No stories found.

Latest News

No stories found.