Kerala
നിയമവിരുദ്ധ ഓവർടേക്കിങ്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു | Video
മുഖ്യമന്ത്രിയുടെ വാഹനത്തിനും നേരിയ തകരാർ ഉണ്ടായിട്ടുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. ഓവർടേക്കിങ് നിരോധിച്ചിട്ടുള്ള ഭാഗത്ത് കൂട്ടമായി ഓവർടേക്ക് ചെയ്ത വാഹനവ്യൂഹത്തിനു മുന്നിലുണ്ടായിരുന്ന വാഹനം, അതിനും മുന്നിൽ പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരി വലത്തേക്ക് തിരിഞ്ഞപ്പോൾ അവരെ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്കിട്ടു. തുടർന്ന് വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ഏഴ് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനത്തിനും നേരിയ തകരാർ ഉണ്ടായിട്ടുണ്ട്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി യാത്ര തുടർന്നു. കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.