അരളിക്കെതിരേ തന്ത്രി സമാജവും

ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിമാരുടെ തീര്‍പ്പുകള്‍ക്കുള്ള പ്രധാന്യം ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം
അരളിക്കെതിരേ തന്ത്രി സമാജവും
അരളിച്ചെടിRepresentative image
Updated on

കോട്ടയം: ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് പരമ്പരാഗത പുഷ്പങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കേരള തന്ത്രി സമാജം സംസ്ഥാന നേതൃയോഗത്തിന്‍റെ നിർദേശം. ദൂഷ്യവശങ്ങളുള്ള പുഷ്പങ്ങളില്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ആരായാതെയാണ് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള അധികൃതര്‍ തീരുമാനമെടുക്കുന്നത്.

ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിമാരുടെ തീര്‍പ്പുകള്‍ക്കുള്ള പ്രധാന്യം ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. അതിനു കൂട്ടാക്കാത്തതാണ് അപാകതകള്‍ക്ക് കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ജോയിന്‍റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദിലീപ് നമ്പൂതിരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.