'അർഥമുള്ള വാക്കുകളും കവിതയുമില്ലായെങ്കിൽ ജീവിതം വിരസമായിരുന്നേനെ'; ചീഫ് സെക്രട്ടറി ജോയ് വാഴയിൽ

മോണ എന്ന വിളിപ്പേരുള്ള കവയിത്രി എലിസബത്ത് കുര്യൻ ഹൈദരാബാദിൽ ആണ് താമസം.
'അർഥമുള്ള വാക്കുകളും കവിതയുമില്ലായെങ്കിൽ ജീവിതം വിരസമായിരുന്നേനെ'; ചീഫ് സെക്രട്ടറി ജോയ് വാഴയിൽ
Updated on

കോട്ടയം: സത്യവും സൗന്ദര്യവും തിരയുകയെന്ന പരിശ്രമമാണ് കവിതയിലൂടെ ചെയ്യുന്നതെന്നും അർഥമുള്ള വാക്കുകളും കവിതയുമില്ലായെങ്കിൽ ജീവിതം വിരസമായിരുന്നേനെയെന്നും ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. ജോയ് വാഴയിൽ. വാക്കുകളുടെ സ്രോതസ് അറിയണമെന്നും അദ്ദേഹം പറഞ്ഞു

പി.കെ പാറക്കടവിന്റെ ചെറുകഥകളുടെ ഇംഗ്ലീഷ് പരിഭാഷയായി എലിസബത്ത് കുര്യൻ രചിച്ച പോർട്രേറ്റ് ഓഫ് ലവ് & അദർ മൈക്രോ സ്റ്റോറിസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ഹോട്ടൽ ഐഡയിൽ ആയിരുന്നു ചടങ്ങ്. മോണ എന്ന വിളിപ്പേരുള്ള കവയിത്രി എലിസബത്ത് കുര്യൻ ഹൈദരാബാദിൽ ആണ് താമസം. ഉർദുവിലും ഇംഗ്ലീഷിലുമായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.