അർജുന്‍റെ മകന്‍റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

അവതാരകയ്ക്കും ചാനലിനുമെതിരേ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം
child rights commission filed a case against the you tube channel that took the reaction of arjun s son
അർജുന്‍റെ മകന്‍റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Updated on

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരേ കേസ്. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനെതിരേ ബാലാവകാശ കമ്മിഷനാണ് കേസെടുത്തത്. അവതാരക അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്.

അവതാരകയ്ക്കും ചാനലിനുമെതിരേ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതിക്കാരൻ. പോക്സോ വകുപ്പിന്‍റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കുട്ടിയുടെ പ്രതികരണം എടുത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Trending

No stories found.

Latest News

No stories found.