കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ല: ബാലാവകാശ കമ്മീഷന്‍

15 വ​യ​സി​ൽ താ​ഴെ​യു​ള​ള കു​ട്ടി​ക​ളെ മൊ​ഴി എ​ടു​ക്കാ​നാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ക്കാ​ൻ പാ​ടി​ല്ല.
കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ല: ബാലാവകാശ കമ്മീഷന്‍
Updated on

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​ളി​പ്പി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്.

ക​മ്മി​ഷ​ൻ അം​ഗം പി. ​പി. ശ്യാ​മ​ളാ​ദേ​വി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണു സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 15 വ​യ​സി​ൽ താ​ഴെ​യു​ള​ള കു​ട്ടി​ക​ളെ മൊ​ഴി എ​ടു​ക്കാ​നാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ക്കാ​ൻ പാ​ടി​ല്ല. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി വി​ല​യി​രു​ത്തി​യ ക​മ്മി​ഷ​ൻ അ​തു കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​തും അ​വ​രു​ടെ സ്വാ​ഭാ​വ രൂ​പീ​ക​ര​ണ​ത്തെ ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നും കു​ട്ടി​ക്കു മാ​ന​സി​ക വി​ഷ​മ​ത​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ കൗ​ൺ​സി​ലി​ങ് അ​ട​ക്കം ന​ൽ​കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഫോ​ർ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​ക്കും ക​മ്മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ൻ​മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് 30 ദി​വ​സ​ത്തി​ന​കം ക​മ്മി​ഷ​ന് ല​ഭ്യ​മാ​ക്കാ​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.

Trending

No stories found.

Latest News

No stories found.