നെടുമ്പാശേരിയില്‍ സ്മാർട്ട് ഗേറ്റ്: ഇന്ത്യയിൽ ഈ സംവിധാനം വരുന്ന രണ്ടാമത്തെ വിമാനത്താവളം

മിനിറ്റുകള്‍ക്കുള്ളില്‍ സ്വയം ഇമിഗ്രേഷന്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും
നെടുമ്പാശേരിയില്‍ സ്മാർട്ട് ഗേറ്റ്: ഇന്ത്യയിൽ രണ്ടാമത് CIAL Kochi Airport Smart Gate
നെടുമ്പാശേരിയില്‍ സ്മാർട്ട് ഗേറ്റ്: ഇന്ത്യയിൽ രണ്ടാമത്
Updated on

നെടുമ്പാശേരി: വിദേശ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ. മിനിറ്റുകള്‍ക്കുള്ളില്‍ സ്വയം ഇമിഗ്രേഷന്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മാത്രം വിമാനത്താവളമായിരിക്കും കൊച്ചിയിലേത്.

കഴിഞ്ഞ ജൂണിൽ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് രാജ്യത്ത് ആദ്യമായി ഈ സംവിധാനം നിലവിൽ വന്നത്. കൊച്ചിയിൽ ബയോമെട്രിക് ഇ-ഗേറ്റുകള്‍ എട്ടെണ്ണമായിരിക്കും സ്ഥാപിക്കുക. ശരാശരി 20 സെക്കൻഡ് മാത്രം മതി ഇതുവഴി ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ - ട്രസ്റ്റഡ് ട്രാവലേഴ്സ് (എഫ്ടിഐ - ടിടിപി) പ്രോഗ്രാം, ഒസിഐ കാര്‍ഡുകള്‍ കൈവശമുള്ള യോഗ്യരായ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

അപേക്ഷകര്‍ MHA വെബ് പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. വിദേശികൾ റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ഏരിയയില്‍ സജ്ജീകരിച്ചിരിക്കുന്ന ഹെല്‍പ്പ് ഡെസ്കുകളില്‍ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) എൻറോള്‍ ചെയ്യണം. മൊബൈല്‍ OTP വഴിയുള്ള സ്ഥിരീകരണത്തിനു ശേഷം, യാത്രക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ടുകള്‍ സ്വയം സ്കാന്‍ ചെയ്ത് മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ച് ഡിപ്പാർച്ചർ/അറൈവല്‍ കൗണ്ടറുകളിലെ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കി സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം.

Trending

No stories found.

Latest News

No stories found.