മുഖ്യമന്ത്രിയുടെ ഗൺമാന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ജലപീരങ്കി ഉപയോഗിച്ചു

പൊലീസിന് നേരെ കല്ലേറുണ്ടായതോടെ പൊലീസ് ലാത്തി വീശി.
Clashes in Youth Congress march to CM's gunman Sandeep's house
Clashes in Youth Congress march to CM's gunman Sandeep's house
Updated on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് 3 തവണ ജലപീരങ്കി പ്രയോഗിച്ചു.

അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘം ചേർന്നിട്ടുണ്ട്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്- കെഎസ്‌യു ജില്ലാ പ്രസിഡന്‍റുമാർക്ക് പരുക്കേറ്റു.

ഇന്‍റലിജൻസ് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണർ നിര്‍ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ 4 സുരക്ഷാ ഉദ്യോഗസ്ഥരാണ് ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്.

Trending

No stories found.

Latest News

No stories found.