തിരുവനന്തപുരം: ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. ഏതു വിഷമകാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ലകാലം ഉണ്ടാകുമെന്ന സങ്കൽപ്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ്. ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നും മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
'ഭൂമിയില്‍ സമാധാനം' എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിനു തിളക്കമേകട്ടെയെന്നും സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നതായി ഗവര്‍ണർ പറഞ്ഞു.