'ബ്രഹ്മപുരം തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിശമന സേനക്ക് അഭിനന്ദനം, വിഷയത്തിൽ വിദഗ്ധോപദേശം തേടും'; മുഖ്യമന്ത്രി

വിശ്രമമില്ലാതെ പ്രവർത്തിച്ച എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു
'ബ്രഹ്മപുരം തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിശമന സേനക്ക് അഭിനന്ദനം, വിഷയത്തിൽ വിദഗ്ധോപദേശം തേടും'; മുഖ്യമന്ത്രി
Updated on

കൊച്ചി: ബ്രഹ്മപുരം പ്ലാന്‍റിലെ തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിശമന സേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ വാർത്തക്കുറിപ്പ്. തീപിടിത്തവുമായി ബന്ധപ്പെട്ട് വിദഗ്ധോപദേശം തേടുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും കൂടാതെ ഫയർഫോഴ്സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാർ, ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമമില്ലാതെ പ്രവർത്തിച്ച എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.