നിപ: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചുട്ടുള്ള നടപടികൾ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കും
CM Pinarayi Vijayan
CM Pinarayi Vijayanfile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ഓൺലൈനായാണ് യോഗം ചേരുക. 5 മന്ത്രിമാരാവും യോഗത്തിൽ പങ്കെടുക്കുക.

ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചുട്ടുള്ള നടപടികൾ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കും. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തും. കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടു പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക പട്ടികയിൽ നിലവിൽ 168 പേരാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലെ 8 പഞ്ചായത്തുകളിൽ നിന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.