സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോസ്റ്റ് ഗാർഡിന്‍റെ 'യൂണിറ്റി റൺ'

വിവിധ പ്രായവിഭാഗങ്ങളിലും മേഖലകളിലും നിന്നുമുള്ളവർ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോസ്റ്റ് ഗാർഡിന്‍റെ 'യൂണിറ്റി റൺ'
Updated on

കൊച്ചി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ‌കൂട്ടയോട്ടം സംഘടിപ്പിച്ചു. 'ആസാദി കാ അമൃത് കാൽ' ആഘോഷങ്ങളിൽ ഉൾപ്പെടുത്തി കോസ്റ്റ് ഗാർഡ് കേരള - മാഹി ആസ്ഥാനം ഞായറാഴ്ച 'യൂണിറ്റി റൺ' എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്.

വിവിധ പ്രായവിഭാഗങ്ങളിലും മേഖലകളിലും നിന്നുമുള്ളവർ പങ്കെടുത്തു.

കൊച്ചി സിറ്റി പൊലീസ്, മറൈൻ പൊലീസ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ഇന്ത്യൻ നേവി, കസ്റ്റംസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എൻസിസി ആർമി വിങ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, എക്സ് സർവീസ്‌മെൻ ഓർഗനൈസേഷൻ എന്നു തുടങ്ങി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽനിന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായി അഞ്ഞൂറിലേറെ വോളന്‍റിയർമാർ പങ്കെടുത്തു.

രാവിലെ 6.30ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്നാരംഭിച്ച യൂണിറ്റി റൺ, കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് (കേരളം & മാഹി) കമാൻഡറായ ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറൽ എൻ രവി, ഡിഐജി ആർ രമേശ് ടിഎമ്മിന്‍റെ സാന്നിധ്യത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. പാർക്ക് അവന്യൂ, ഗവർൺ ആശുപത്രി, എംജി റോഡ് എന്നിവിടങ്ങൾ വഴിയാണ് കൂട്ടയോട്ടം പൂർത്തിയാക്കിയത്.

Trending

No stories found.

Latest News

No stories found.