കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വിപണി മൂല്യത്തിൽ ഒന്നാമത്

45,577 കോടി രൂപയുടെ വിപണി മൂല്യവുമായി ഫെഡറല്‍ ബാങ്ക് തൊട്ടുപിന്നിലുണ്ട്.
Cochin Shipyard tops in market value
cochin shipyardfile
Updated on

കൊച്ചി: കേരളം ആസ്ഥാനമായ കമ്പനികളില്‍ 74,651 കോടി രൂപയുടെ വിപണി മൂല്യം നേടി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒന്നാമതെത്തി. കമ്പനിയുടെ ഓഹരി വില 5.88 ശതമാനം ഉയര്‍ന്ന് 2,837.60 രൂപയിലെത്തിയതാണ് നേട്ടമായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശ കമ്പനികളില്‍ നിന്ന് ഉള്‍പ്പെടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നിരവധി കരാറുകളാണ് ലഭിച്ചത്. 72,689 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിലെ കല്യാണ്‍ ജ്വല്ലേഴ്സ് 51,069 കോടി രൂപയുടെ വിപണി മൂല്യത്തോടെ സംസ്ഥാനത്തെ നാലാമത്തെ വലിയ കമ്പനിയായി. 45,577 കോടി രൂപയുടെ വിപണി മൂല്യവുമായി ഫെഡറല്‍ ബാങ്ക് തൊട്ടുപിന്നിലുണ്ട്.

കേരളത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സാണ്. ഓഹരി ഒന്നിന് 1,795.83 രൂപ വിലയുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 72,689 കോടി രൂപയാണ്. 2011 ജൂണില്‍ 182 രൂപയായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില. ഒരു വര്‍ഷത്തിനിടെ ഓഹരി വില 1,166 രൂപയില്‍ നിന്ന് 1860 രൂപയിലേക്ക് ഉയര്‍ന്നു.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ തറവില കുത്തനെ ഉയര്‍ത്തിയതും പൊതുമേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതുമാണ് ഫാക്റ്റിന്‍റെ ഓഹരി വില ഒരു വര്‍ഷത്തിനിടെ കുതിച്ചുയരാന്‍ ഇടയാക്കിയത്. 13 വര്‍ഷം മുമ്പ് കമ്പനിയുടെ ഓഹരി വില കേവലം 12.19 രൂപയായിരുന്നു. ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വില 374 രൂപയില്‍ നിന്ന് 1,187 രൂപ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ വില 1,017 രൂപയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വില 122 രൂപയില്‍ നിന്ന് 502 രൂപയിലേക്ക് കുതിച്ചുയര്‍ന്നത്. അതിവേഗത്തില്‍ വിപണി വികസിപ്പിച്ചതും വിദേശ നിക്ഷേപകരുടെ പിന്തുണയുമാണ് കല്യാണ്‍ ജ്വല്ലേഴ്സിന് ഗുണമായത്.

Trending

No stories found.

Latest News

No stories found.