വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റ് വഴി പ്രചരിപ്പിച്ചു; മുന്‍ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ

കാലടി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
college students pictures circulated on obscene websites Case against former SFI leader
രോഹിത്ത്
Updated on

കാലടി: മറ്റൂർ ശ്രീശങ്കര കോളെജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ മുൻ എസ്എഫ്ഐ പ്രവർത്തകന്‍ അറസ്റ്റിൽ. കോളെജിലെ പൂർവ വിദ്യാർഥിയായ രോഹിത്തിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

ബിരുദ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ പെൺകുട്ടി പൊലീസിനു പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് രോഹിത്തിന്‍റെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചതിൽ നിന്നാണ് മുമ്പ് പഠിച്ചിരുന്നവരടക്കം 20 ഓളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതു കൂടാതെ പെൺകുട്ടികളുടെ നവമാധ്യമ അക്കൗണ്ടുകളില്‍ നിന്നും മറ്റും എടുക്കുന്ന ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പുകളില്‍ മോശം അടിക്കുറുപ്പുകളോടെ ഇയാൾ പങ്കുവച്ചിരുന്നു.

പഠിച്ചിറങ്ങിയിരുന്നെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ക്യാമ്പസില്‍ പതിവായെത്തിയിരുന്ന രോഹിത്ത് വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. കോളെജിലെ എസ്എഫ്ഐ മുൻ പ്രവർത്തകനായ രോഹിത് ഇക്കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിന് കോളെജിൽ എത്തിയിരുന്നതായും തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തങ്ങളുടെ ചിത്രങ്ങൾ എടുത്തിരുന്നതായും വിദ്യാർഥിനികൾ പറയുന്നു. പൊലീസ് കസറ്റഡിയിലെടുത്ത രോഹിത്തിന്‍റെ 2 ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.