ബ്രഹ്മപുരം തീപിടുത്തം; ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് പരാതി

തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല
ബ്രഹ്മപുരം തീപിടുത്തം; ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് പരാതി
Updated on

കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിൽതീയണയ്ക്കാനെത്തിയ മണ്ണുമാന്തി യന്ത്ര ഓപ്പറേറ്റർമാർക്ക് നൽകാമെന്ന് പറഞ്ഞ തുക നൽകിയില്ലെന്ന് പരാതി. സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നല്‍കിയതെന്നാണ് ഉയരുന്ന പരാതി.

പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. ബ്രഹ്മപുരത്ത് തീ നിയന്ത്രിക്കാൻ അഗ്നിശമന സേനയ്ക്കൊപ്പം രാപ്പകൽ പണിയെടുത്തവരാണിവർ. ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ. എന്നാൽ പറഞ്ഞ തുക നൽകിയില്ല. തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

Trending

No stories found.

Latest News

No stories found.