കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി

വനിത കൗൺസിലർ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അടുത്തിടെ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ജീവനക്കാർ
Complaint that a woman counselor beat up a hotel employee in Kochi
Updated on

കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി. കൊച്ചി ന​ഗരസഭയിലെ വനിതാ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗൺസിലർ വാക്കുതർക്കമുണ്ടാവുകയും ഒടുവിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു എന്നാണ് പരാതി. എന്നാൽ ബാർ ജീവനക്കാരിയെ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നെന്നും കൗൺസിലർ സുനിത ഡിക്സൺ പറയുന്നത്.

ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നതനുസരിച്ച് പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അടുത്തിടെ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ജീവനക്കാർ പറയുന്നു. ഇത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഹോട്ടൽ കയ്യേറ്റം നടത്തി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ഇന്ന് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ, നോട്ടീസ് പോലും നൽകാതെ വനിത കൗൺസിലർ എത്തുകയായിരുന്നവെന്നും ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കയ്യേറ്റം നടന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇവർ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Trending

No stories found.

Latest News

No stories found.