സഹകരണ മേഖലയുടെ സംരക്ഷണത്തിന് മഹാസമ്മേളനം നടത്തും

തിരുവനന്തപുരത്ത് നടത്തുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
CM Pinarayi Vijayan
CM Pinarayi Vijayanfile
Updated on

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സഹകരണ സംരക്ഷണത്തിനായി മഹാ സമ്മേളനം നടത്തും. നവംബര്‍ ആറിന് രാവിലെ 11 മണിക്ക് കനകക്കുന്നില്‍ നടക്കുന്ന സഹകാരി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ കക്ഷി നേതാക്കള്‍, സംഘടനാ നേതാക്കള്‍, സര്‍ക്കിള്‍ യൂണിയന്‍ ഭാരവാഹികള്‍ സംസ്ഥാനത്തുടനീളമുള്ള സഹകരണ സംഘങ്ങളിലെ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും അടക്കം ആയിരകണക്കിന് സഹകാരികള്‍ പങ്കെടുക്കും.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സംസ്ഥാന സഹകരണ യൂണയന്‍ ആസ്ഥാനത്ത് ചേര്‍ന്ന സഹകരണ രംഗത്തെ പ്രമുഖരുടെ യോഗമാണ് മഹാ സഹകാരി സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കരകുളം കൃഷ്ണപിള്ള, പുത്തന്‍കട വിജയന്‍, ജോയിന്‍റ് രജിസ്ട്രാര്‍ ജനറല്‍ ഇ. നിസാമുദ്ദീന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാര്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.

യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംബന്ധിക്കുമെന്നു സംഘാടകർ പറഞ്ഞെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പരിപാടികളിലോ സമരങ്ങളിലോ സിപിഎമ്മുമായി സഹകരിക്കരുതെന്നു കെപിസിസി നിർദേശിച്ചിരിക്കുകയാണ്. പങ്കെടുത്താൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

Trending

No stories found.

Latest News

No stories found.