കണ്ടെയ്നർ ക്ഷാമം: ശബരിമലയിൽ ഇനിമുതൽ ഒരാൾക്ക് 2 ടിന്‍ അരവണ മാത്രം

കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
Container shortage: aravana supply limited to 2 tins in sabarimala
Container shortage: aravana supply limited to 2 tins in sabarimala
Updated on

പത്തനംതിട്ട: കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് അരവണവിതരണത്തിന് കൂടുതൽ നിയന്ത്രണം. ഒരാൾക്ക് ഇനിമുതൽ 2 ടിന്‍ മാത്രമാകും വിതരണം ചെയ്യുക. ഒരു തീർഥാടകന് 5 ബോട്ടിൽ അരവണ നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിസന്ധിയെ തുടർന്ന് എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു.

കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 3 ലക്ഷം ടിന്നുകൾ എത്തേണ്ടതിൽ, നിലവിൽ എത്തുന്നത് പകുതിയോളം മാത്രമാണ് എന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.