മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങള്‍ വെട്ടിനിരത്തി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്‍റെ പരാതി

നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് സ്പീക്കര്‍ക്ക് പരാതി
controversial questions removed, vd satheesan complaint to the Speaker
pinarayi vijayan | vd satheesanfile image
Updated on

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറയുന്നു.

നക്ഷത്ര ചിഹ്നമുള്ള 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ടവയായിരുന്നു. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂര്‍വം ഒഴിവാക്കി, നക്ഷത്ര ചിഹ്നമിടാതെ അപ്രധാന ചോദ്യമാക്കി. ഇതുവഴി മുഖ്യമന്ത്രി നിയമസഭയില്‍ നേരിട്ട് മറുപടി നല്‍കേണ്ട സാഹചര്യമാണ് ഒഴിവാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ഈ നടപടി സ്പീക്കറുടെ മുന്‍കാല റൂളിങ്ങിന് വിരുദ്ധമാണെന്നും ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ ആലോചന. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

Trending

No stories found.

Latest News

No stories found.