ബിജെപിയുടെ കേരള ഗാന വിവാദം; ഐടി സെൽ കൺവീനറോട് വിശദീകരണം തേടി സുരേന്ദ്രൻ

ഗാനത്തെ കേന്ദ്ര സർക്കാരിനെ തന്നെ വിമർശിക്കുന്ന ഭാഗമാണ് വിവാദത്തിലൂടെ വൈറലായത്
K Surendran
K Surendranfile
Updated on

തിരുവനന്തപുരം: ബിജെപി കേരള പദയാത്രയുടെ ഗാനം വിവാദമായതോടെ സംസ്ഥാന ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് വിശദീകരണം തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉടൻ വ്യക്തമായ വിശദീകരണം രേഖാമൂലം നൽകാനാണ് നിർദേശം. 2012ൽ വി. മുരളീധരൻ കേരളയാത്ര നടത്തിയപ്പോൾ ഉള്ള ഗാനം കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ ലൈവിൽ മിക്സ് ചെയ്തത് ഐടി സെല്ലിന്‍റെ വീഴ്ച്ചയാണ്. വിവാദമായ പോസ്റ്റർ തയ്യാറാക്കിയതും ഐ ടി സെല്ലാണ്.

ഗാനത്തെ കേന്ദ്ര സർക്കാരിനെ തന്നെ വിമർശിക്കുന്ന ഭാഗമാണ് വിവാദത്തിലൂടെ വൈറലായത്. അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വിവാദ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

Trending

No stories found.

Latest News

No stories found.