പാ​ച​ക​വാ​ത​ക വിതരണ തൊ​ഴി​ലാ​ളി​ക​ളുടെ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു

തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.
പാ​ച​ക​വാ​ത​ക വിതരണ തൊ​ഴി​ലാ​ളി​ക​ളുടെ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു
Updated on

തി​രു​വ​ന​ന്ത​പു​രം : വേ​ത​ന​വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ ഈ ​മാ​സം 14, 15 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.

അ​ഡി​ഷ​ണ​ൽ ലേ​ബ​ർ ക​മ്മി​ഷ​ണ​ർ കെ. ​ശ്രീ​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ​യും ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും അ​നു​ര​ഞ്ജ​ന യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത് ഗ്യാ​സ്, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ എ​ന്നീ പൊ​തു​മേ​ഖ​ലാ പാ​ച​ക വാ​ത​ക ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലെ ക​രാ​ർ ട്ര​ക്ക് തൊ​ഴി​ലാ​ളി​ക​ളാ​ണു സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Trending

No stories found.

Latest News

No stories found.