റേഷൻ കാർഡിലെ തെറ്റുതിരുത്താം നവംബർ 15 മുതൽ ഡിസംബർ 15 വരെ

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളിൽ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ് രസിക്കപ്പെട്ടവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
Correction of errors in ration card from 15th November to 15th December
റേഷൻ കാർഡിലെ തെറ്റ് തിരുത്താം Representative image
Updated on

തിരുവനന്തപുരം: റേഷൻ കാർഡുകളിലെ തെറ്റുതിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനനികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ ‘തെളിമ’ പദ്ധതി നവംബർ 15ന് ആരംഭിക്കും ഡിസംബർ 15 വരെ നീണ്ടുനിൽക്കും.

റേഷൻ കടകൾക്കു മുന്നിൽ താഴിട്ടു പൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ പരാതികളും അപേക്ഷകളും ഇടാം. റേഷൻ കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽപിജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തിനൽകും.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളിൽ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ് രസിക്കപ്പെട്ടവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കാർഡിലെ തെറ്റുകൾ തിരുത്തിയാൽ ഇവർക്കു വീണ്ടും അതേസമയം, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്‍റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല.

അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൻ ലോഗിൻ മുഖേന മുൻപെന്ന പോലെ വകുപ്പിന്‍റെ പോർട്ടലിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ, ഗുണനിലവാരം, അളവ്, ലൈസൻസിയുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളും സ്വീകരിക്കും.

Trending

No stories found.

Latest News

No stories found.