ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

മുദ്ര വച്ച കവറിൽ കേസിലെ തെളിവുകളും പിതാവ് കൈമാറിയിരുന്നു
Court order further investigation in Jesna missing case
ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്File
Updated on

തിരുവനന്തപുരം: ജെസ്ന നിരോധാനക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ജെസ്നയുടെ പിതാവിന്‍റെ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്.

സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി സിജെഎം കോടതിയിൽ പിതാവ് ജയിംസ് ജോസഫ് ഹർജി സമർപ്പിച്ചിരുന്നു. മുദ്ര വച്ച കവറിൽ കേസിലെ തെളിവുകളും പിതാവ് കൈമാറിയിരുന്നു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നിലപാട്. ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്.

സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസ് വാദിച്ചത്.

Trending

No stories found.

Latest News

No stories found.