സ്വാമി ഗംഗേശാനന്ദയ്ക്കെതിരേയുള്ള കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം മടക്കി കോടതി

ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
crime branch
സ്വാമി ഗംഗേശാനന്ദയ്ക്കെതിരേയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം മടക്കി കോടതി
Updated on

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയ്ക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രം അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മടക്കിയത്. ലോക്കല്‍ പൊലീസിന്‍റെ സീന്‍ മഹസറടക്കം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിലെ ആദ്യ കുറ്റപത്രമായിരുന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്കെതിരെയായിരുന്നു കുറ്റപത്രം.

ലൈംഗിക അതിക്രമം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിലുള്ളത്. 2017 മേയ് 19ന് തിരുവനന്തപുരത്ത് പേട്ടയിലായിരുന്നു സംഭവം. എന്നാല്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്‍ അയ്യപ്പദാസിന്‍റെ നിര്‍ബന്ധത്തിലാണെന്നും പെണ്‍കുട്ടി പിന്നീട് കോടതിയില്‍ മൊഴി നല്‍കി.

ഇതോടെയാണ് ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സമാനസംഭവങ്ങള്‍ പെണ്‍കുട്ടി ഇന്‍റര്‍നെറ്റില്‍ കണ്ടതായി മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധനയിലും കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.