നഗ്നത പ്രദർശിപ്പിക്കുന്നതും പോക്സോ കേസിന് തുല്യമെന്ന് കോടതി

പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും ഹൈക്കോടതി പറഞ്ഞു
Court says displaying nudity is equivalent to POCSO case
നഗ്നത പ്രദർശിപ്പിക്കുന്നതും പോക്സോ കേസിന് തുല്യമെന്ന് കോടതി
Updated on

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്രദർശിപ്പിക്കുന്നതും പോക്‌സോ കേസിന് തുല്യമെന്ന് ഹൈക്കോടതി. പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടി കാണണമെന്ന ഉദ്ദേശത്തോടെ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമ പരിധിയിൽ വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. പ്രതികൾ നഗ്നരായ ശേഷം, മുറി പൂട്ടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ മുറിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനാൽ, പരാതിക്കാർക്കെതിരെ, പോക്‌സോ നിയമത്തിന്‍റെ 12-ാം വകുപ്പ് 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാൺകെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് ആക്ഷേപം.

മുറി പൂട്ടാത്തതിനാൽ സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കണ്ടു. തുടർന്ന് കുട്ടിയെ രണ്ടാം പ്രതി കഴുത്തിൽ പിടിച്ച് തള്ളുകയും കവിളിൽ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.