തിങ്കളാഴ്ചയ്ക്കുള്ളില്‍ എം.ആർ. അജിത് കുമാറിനെ നീക്കണം; നിലപാട് കടുപ്പിച്ച് സിപിഐ

എഡിജിപി വരുത്തിയ വീഴ്ചകളുടെ വിശദാംശങ്ങള്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിശദമായ റിപ്പോര്‍ട്ടിന്മേൽ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി
cpi demands adgp removal
എഡിജിപി അജിത് കുമാർ
Updated on

തിരുവനന്തപുരം: ആർഎസ്എസ് കൂടിക്കാഴ്ച വിഷയത്തിൽ എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. നിയമസഭയസമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ കെ. രാജൻ ആവശ്യപ്പെട്ടു. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാർ നൽകിയ റിപ്പോർട്ട് തന്നെ പര്യാപ്തമാണ് എഡിജിപിയെ മാറ്റാനെന്നും തീരുമാനം അനന്തരമായി നീട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

എഡിജിപി വരുത്തിയ വീഴ്ചകളുടെ വിശദാംശങ്ങള്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിശദമായ റിപ്പോര്‍ട്ടിന്മേൽ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. എഡിജിപിയെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.