ദിവ്യക്കെതിരേ പാർട്ടി നടപടി; ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതി

ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയിരുന്നു.
cpm action against pp divya
PP Divyafile image
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരായ നടപടിയിൽ ജില്ലാ നേതൃത്വത്തിന് അനുമതി നൽകി സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിക്കായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം അടിയന്തര യോഗം ചേർന്നത്. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കും. ഇതോടെ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.

Trending

No stories found.

Latest News

No stories found.