''പാർട്ടി നടപടിക്ക് വിധേയരാകുന്ന വ്യക്തികൾക്ക് വീര പരിവേഷം നൽകി തെറ്റിദ്ധാരണ പരത്തുന്നു'', സിപിഎം

നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാർട്ടിയിൽ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാനുമാണ് പാർട്ടി ശത്രുക്കളടക്കമുള്ളവർ ശ്രമിക്കുകയാണ്
cpm against pramod kottooli
cpm flag
Updated on

കോഴിക്കോട്: പ്രമോദ് കോട്ടൂളിക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി പാർട്ടിക്കെതിരേ ഒരു കൂട്ടം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടന്നാക്രമണം നടത്തുന്നു എന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തും. നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്നും പാർട്ടിയിൽ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാനും പാർട്ടി ശത്രുക്കളടക്കമുള്ളവർ ശ്രമിക്കുകയാണ്.

ഏതെങ്കിലും തെറ്റിന്‍റെ പേരിൽ പാർട്ടി നടപടിക്ക് വിധേയരാകുന്ന വ്യക്തികൾക്ക് വീര പരിവേഷം നൽകി തെറ്റിദ്ധാരണ നടത്താനുള്ള ശ്രമം ഏറെക്കാലമായി നടക്കുന്നു. എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചരണങ്ങളുടെ അജണ്ട പാര്‍ട്ടി തുറന്നു കാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Trending

No stories found.

Latest News

No stories found.