'വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ; സിപിഎമ്മിന് ഒളിയമ്പെറിഞ്ഞ് ഏരിയ കമ്മിറ്റി അംഗം

വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു
'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ; സിപിഎമ്മിന് ഒളിയമ്പെറിഞ്ഞ് ഏരിയ കമ്മിറ്റി അംഗം
fb post screenshot, thomas isaac
Updated on

പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിന്റെ അപ്രതീക്ഷിത തോൽവിക്കു പുറകെ പത്തനംതിട്ടയിൽ സിപിഎം പാർട്ടിക്കുള്ളിൽ പരസ്യ പ്രതിഷേധം. ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സൂചന നൽകിയാണ് അൻസാരിയുടെ പോസ്റ്റ്. പിന്നാലെ പോസ്റ്റ് വിവാദമായതോടെ അന്‍സാരി അസീസ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

'വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ'- എന്നായിരുന്നു പോസ്റ്റിലെ വാചകം. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. 3,01504 വോട്ടുകൾ നേടിയ തോമസ് ഐസക് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോയേക്കാൾ 66,119 വോട്ടിന് പുറകിലായിരുന്നു. ആന്റോ ആന്റണിക്ക് 3,67623 വോട്ടുകൾ നേടാനായി. ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയാണെങ്കിൽ 2,34406 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിൻന്തള്ളപ്പെട്ടു.

Trending

No stories found.

Latest News

No stories found.