കേസ് നിയമപരമായി നേരിടാം; സജി ചെറിയാൻ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം
cpm decided that saji cherian should not resign as minister
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
Updated on

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കേസിനെ നിയമപരമായി നേരിടാമെന്നാണ് സിപിഎം നിലപാട്.

ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവച്ചതാണെന്നു പാര്‍ട്ടി വിലയിരുത്തി. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്‍റെ വിശദീകരണം സിപിഎം അംഗീകരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.