മുകേഷ് രാജി വയ്ക്കുമോ? സംസ്ഥാന സമിതി യോഗം തീരുമാനിക്കും

സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിട്ടില്ലെന്നും അതിനാല്‍ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്.
CPM meeting will decide over resignation of MLA Mukesh
Mukeshfile
Updated on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങളില്‍പ്പെട്ട നടനും എംഎല്‍എയുമായ എം. മുകേഷിനെതിരായ നടപടിക്ക് മുമ്പായി വിഷയത്തില്‍ മുകേഷ് പ്രതിനിധീകരിക്കുന്ന കൊല്ലത്തെ നേതാക്കളുടെ അഭിപ്രായം തേടാന്‍ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ശനിയാഴ്ച നടക്കുന്ന സംസ്ഥാനസമിതി യോഗത്തിന്‍റെ പരിഗണനയിലേക്ക് വിടാനാണ് തീരുമാനിച്ചത്.

എംഎല്‍എ സ്ഥാനത്തു നിന്നുള്ള മുകേഷിന്‍റെ രാജി അനിവാര്യമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നു. മുകേഷ് രാജിവയ്ക്കുമോ എന്ന ചോദ്യം ഉയരുന്നതിനിടെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം കേരളം ശ്രദ്ധയോടെയാണു വീക്ഷിച്ചത്. എന്നാല്‍ സംഘടനാ വിഷയങ്ങളും പാര്‍ട്ടി സമ്മേളനവുമായിരുന്നു പ്രധാനമായും ചര്‍ച്ചയായത്.

സംസ്ഥാനസമിതി യോഗം മുകേഷുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണു പൊതുധാരണ. സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചിട്ടില്ലെന്നും അതിനാല്‍ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാല്‍ മുകേഷിനെ ഒഴിവാക്കി സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.