തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പട്ടികയ്ക്ക് അംഗീകാരം ലഭിച്ച ശേഷം വൈകിട്ടാവും സംസ്ഥാന സെക്രട്ടറി എം.ബി. ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.
മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർഥിപട്ടികയിലുണ്ട്. ആലത്തൂരിൽ കെ. രാധാകൃഷ്ണനും വടകരയിൽ കെ. കെ. ശൈലജയുമാണ് സ്ഥാനാർഥികൾ. ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജോയ്സ് ജോർജ് മത്സരിക്കും.
വി. വസീഫ് - മലപ്പുറം, ടി.എം. തോമസ് ഐസക് - പത്തനംതിട്ട , എം. മുകേഷ് -കൊല്ലം , ജോയ്സ് ജോർജ് -ഇടുക്കി, എ. വിജയരാഘവൻ -പാലക്കാട്, കെ.ജെ. ഷൈൻ - എറണാകുളം, എം.വി. ജയരാജൻ - കണ്ണൂർ, കെ.കെ. ശൈലജ -വടകര, എളമരം കരീം - കോഴിക്കോട്, എ.എം. ആരിഫ് - ആലപ്പുഴ, വി. ജോയ് - ആറ്റിങ്ങൽ, എം.വി. ബാലകൃഷ്ണൻ - കാസർഗോഡ്, കെ. രാധാകൃഷ്ണൻ - ആലത്തൂർ, സി. രവീന്ദ്രനാഥ്- ചാലക്കുടി, കെ.എസ്. ഹംസ- പൊന്നാനി - എന്നിങ്ങനെയാവും സ്ഥാനാർഥികൾ. സിപിഎം കൂടി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതോടെ ഇടതു മുന്നണിയുടെ 20 സ്ഥാനാർഥികളും ഔദ്യോഗിക പ്രചാരണം ആരംഭിക്കും.